Newsskerala

വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ അപ്രതീക്ഷിതമായി ‘റിവ്യൂവില്‍’; 24 മണിക്കൂര്‍ സേവനം തടസപ്പെട്ടു

ന്യൂഡല്‍ഹി: മുന്‍കൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലുള്‍പ്പെടെ നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ താത്കാലികമായി ബ്ലോക്ക് ചെയ്തു. അക്കൗണ്ടുകള്‍ ‘റിവ്യൂവില്‍’ ആണെന്ന് കാണിച്ചാണ് 24 മണിക്കൂര്‍ നേരത്തേക്ക് ആപ്പിന്റെ  സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കള്‍ക്ക് ഈ പ്രശ്‌നം നേരിട്ടു തുടങ്ങിയത്.

ആപ്പ് തുറക്കുമ്പോള്‍ അക്കൗണ്ട് ഇന്‍ റിവ്യൂ,  യുവര്‍ അക്കൗണ്ട് ആക്റ്റിവിറ്റി  ആന്‍ഡ് ഡിവൈസ് ഇന്‍ഫോ ഈസ് ബീയിംഗ്  ചെക്ക്ഡ്. എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. പ്ലാറ്റ്ഫോമിന്റെ  സേവന വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അക്കൗണ്ട് പ്രവര്‍ത്തനങ്ങളും ഫോണിന്റെ  വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *