Newsskerala

പഞ്ചാബില്‍ ഇരട്ടസ്ഫോടനം

ചണ്ഡീഗഡ്: പഞ്ചാബിനെ ഞെട്ടിച്ച് രണ്ടിടത്ത് സ്ഫോടനം. അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു പൊട്ടിത്തെറി. ഇത് തീപിടിത്തമായിരുന്നെന്നായിരുന്നു പോലീസിന്റെ  പ്രാഥമിക നിഗമനം. പിന്നീട് സ്ഫോടന സാധ്യത പരിശോധിക്കുകയായിരുന്നു.സ്ഥലത്ത് സൈന്യവും പോലീസും ഫോറന്‍സിക് സംഘവും പരിശോധന തുടരുകയാണ്. അമൃത്സറില്‍ ഖാസ കന്റോണ്‍മെന്റിന് സമീപം രാത്രി 10:50നാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തും പരിശോധന തുടരുകയാണ്.
കഴിഞ്ഞയാഴ്ച പട്യാലയിലെ ചരക്ക് റെയില്‍വേ പാളത്തില്‍ സ്്ഫോടനശ്രമം ഉണ്ടായിരുന്നു. പൊട്ടിത്തെറിക്ക് പിന്നാലെ ബോംബ് ഘടിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ എഎപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാൈര്‍ പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *