Newsskerala

മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം

മലപ്പുറം പെരിയമ്പലത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് നിന്നുള്ള കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
27 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് യൂണിറ്റിനെ വിവരമറിയിച്ചിരുന്നു. ഇവര്‍ എത്തിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *