ആലപ്പുഴ: കൈചൂണ്ടിമുക്കില്‍ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍(17), റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടിച്ച ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ പറഞ്ഞു.അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആര്‍സി ഉടമസ്ഥനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഷണവിവരം പോലീസ് സ്ഥിരീകരിച്ചത്.
ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു










