Newsskerala

തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നേട്ടം, ഇടതിന് തിരിച്ചടി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന സെമിഫൈനലായ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍കുതിപ്പ്. 6 കോര്‍റേഷനുകളില്‍ 4 എണ്ണത്തില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്കാണ് മേല്‍ക്കൈ. 14 ജില്ലാ പഞ്ചായത്തുകളില്‍ 8 എണ്ണത്തിലും, മുനിസിപ്പാലിറ്റികളില്‍ 55 എണ്ണത്തിലും, ബ്ലോക്ക് പഞ്ചായത്തില്‍ 76 എണ്ണത്തിലും യുഡിഎഫ് മുന്നിലാണ്. ഗ്രാമപഞ്ചായത്തിലും നേരിയ ലീഡ് യുഡിഎഫിനുണ്ട്. 2020-ല്‍ 5 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനായിരുന്നു ഭരണം. എറണാകുളം കോര്‍പറേഷന്‍ മാത്രമായിരുന്നു യുഡിഎഫ് ഭരിച്ചത്.
ഇത്തവണ കോഴിക്കോട് കോര്‍പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫ്്് സ്ഥിതി മെച്ചപ്പെടുത്തിയത്. തൃശൂര്‍ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തിലും  ബ്ലോക്ക് പഞ്ചായത്തിലും ഇത്തവണയും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍.

Leave a Comment

Your email address will not be published. Required fields are marked *