തൃശ്ശൂര്‍: പാറമേക്കാവ് വെടിക്കെട്ട് ലൈസന്‍സി ബിനോയ് ജേക്കബിനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച്് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകര്‍ക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസന്‍സ്‌ക്കെതിരെ കേസെടുത്തത് വേട്ടയാടലാണ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികള്‍. വെടിക്കെട്ട് ഉള്‍പ്പെടെ നടത്തണമെന്നാണ് ദേശത്തിന്റെ പൊതുവികാരം. ആ വികാരം യോഗത്തില്‍ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ജി രാജേഷ് കൂട്ടിച്ചേര്‍ത്തു.
വെടിക്കെട്ട് ലൈസന്‍സിയെ കേസില്‍ കുടുക്കി പൂരം തകര്‍ക്കാന്‍ നീക്കമെന്ന് പാറമേക്കാവ് ദേവസ്വം.














