തൃശൂര്‍: മണലൂരില്‍ വീടിനുമുകളില്‍ മരം വീണ് യുവാവ് മരിച്ചു. മണലൂര്‍ സ്വദേശി തൃഷ്ണത്ത് വീട്ടില്‍ വിഷ്ണു(27) ആണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്‌സുമെത്തി മരം മുറിച്ചു മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നില്‍ക്കുന്നത് കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു ഈ വീട്ടില്‍ തന്നെ തുടരുകയായിരുന്നു.













