ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പിറവിയെടുത്ത കൊക്രോച്ച് പാര്‍ട്ടിയുടെ (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ പരസ്യ പ്രതിഷേധസമരം തുടങ്ങി. ആയിരങ്ങളാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. വൈകീട്ട് 5 മണിവരെ പ്രതിഷേധിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. നീറ്റ് പരീക്ഷ ക്രമക്കേടില്‍ 5 വദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും, മന്ത്രി രാജി വച്ചേ പറ്റൂവെന്നും അഭിജിത്ത് പറഞ്ഞു.
ഇന്ന് രാവിലെ 8 മണിയോടെയാണ് അഭിജിത്ത് ദീപ്‌കെ ദില്ലി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ പൊലീസ് അഭിജീത്തുമായി സംസാരിച്ചു. നിലവില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നല്‍കി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദര്‍മന്ദറില്‍ എത്താനും നിര്‍ദേശിച്ചു. 10 മുതല്‍ അഞ്ച് മണിവരെയാണ്











