തൃശൂര്‍: ക്രിസ്മസ് പാപ്പയായെത്തിയ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് ക്രിസ്മസ് മധുരമായി കേക്ക് നല്‍കി. രാവിലെ എട്ടരയോടെ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിലാണ് വേറിട്ട ക്രിസ്മസ് ആഘോഷം നടന്നത്. ഡ്രൈവര്‍ ഷിജിത്ത് ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചാണ് ബസോടിച്ചത്. വര്‍ണബലൂണുകളും, നക്ഷത്രങ്ങളുമായി ചീനിക്കാസ് ബസ് അലങ്കരിച്ചിരുന്നു. ബസുകള്‍ വര്‍ണാഭമായി അലങ്കരിച്ചതോടെ ക്രിസ്മസ് ആഘോഷനിറവിലാണ് ശക്തന്‍സ്റ്റാന്‍ഡ്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസാണ് ചീനിക്കാസ്.