തൃശൂർ : തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശൂർ ദിവാൻജിമൂല ബസ്റ്റോപ്പ് പരിസരത്തു നടത്തിയ പരിശോധനയിലാണ് 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൂത്തോൾ സ്വദേശിയായ തൈവളപ്പിൽ വീട്ടിൽ ഷമീർ (46), കൊക്കാല സ്വദേശിയാ പോക്കാകില്ലത്തുവീട്ടിൽ നിജി (40) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. സബ് ഇൻസ്പെക്ടർ സദാശിവൻ ൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽപോലീസ് ഓഫീസർമാരായ ലിയോപോൾ, വിമിൻ എന്നിവരാണ് ഉണ്ടായിരുന്നത്.









