തിരുവനന്തപുരം: ഇ. ഡി ഉദ്യോ?ഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ച്ചയില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ നടപടി. ഗീന കുമാരിയെ സ്ഥാനത്തു നിന്നും നീക്കി. ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നുമാണ് നീക്കിയത്. അഡി.ഗവ.പ്ലീഡര്‍ എ.ആര്‍ ഷാജിക്ക് പകരം ചുമതല നല്‍കി. മറ്റൊരു നിയമനം നടക്കുന്നതുവരെ താല്‍ക്കാലിക ചുമതല. പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.











