Newsskerala

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം നടത്തും, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായമായി 2 ലക്ഷം നല്‍കും. ചികിത്സ സൗജന്യമായി നല്‍കും

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ സംബന്ധിച്ച്് തീരുമാനിക്കാന്‍ നാളെ രാവിലെ പ്രത്യേകയോഗം ചേരും. മന്ത്രിമാരും, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ആര്‍ഭാടം ഒഴിവാക്കി പൂരം നടത്തണമോയെന്ന കാര്യത്തില്‍ നാളെയാണ് തീരുമാനം ഉണ്ടാകുക. ദേവസ്വങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താനാണ് സര്‍ക്കാര്‍ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *