Newsskerala

തൃശൂര്‍ പൂരം: വെടിക്കെട്ട് ഒഴിവാക്കി കുടമാറ്റം അടക്കം നടത്തണമെന്ന് പൊതുവികാരമെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂjര്‍: 15 പേര്‍ മരിച്ച മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നതാണ് ഭക്തരടക്കമുള്ളവരുടെ പൊതുവികാരമെന്ന്് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. കുടമാറ്റം അടക്കം  നടത്താനാണ് ആലോചന. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും.
2006-ല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും കുടമാറ്റം അടക്കം നടത്തിയിരുന്നുവെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മാണം നടക്കുന്ന പാലക്കാട് ജില്ലയിലെ മുതലമടയില്‍ കരാറുകാരന് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. വെടിക്കെട്ടിന് പെസോയുടെ അനുമതി ലഭിച്ചിട്ടുണ്ട്്. ഡിസ്‌പ്ലെ അനുമതി വെടിക്കെട്ടിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ലഭിക്കുകയെന്നും രാജേഷ് അറിയിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ടുകരാറുകാരന്‍ മുണ്ടത്തിക്കോട് സതീഷിന് ലൈസന്‍സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *