Newsskerala

മുന്‍മന്ത്രി ടി യു കുരുവിള അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയുമായ ടി യു കുരുവിള (90) അന്തരിച്ചു. . വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കോതമംഗലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എംഎല്‍എ ആയിരുന്നത്.

ഈ മാസം 12-ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *