തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി ഐഎഎസ്് ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും. കൂടാതെ യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എന്‍. പ്രശാന്തിന് നല്‍കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹയ്ക്ക് കയര്‍ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാര്‍ട്‌മെന്റിന്റെയും അധിക ചുമതല നല്‍കും. കെ ആര്‍ ജ്യോതിലാലിന് പ്ലാനിങ് ബോര്‍ഡിന്റെ അധിക ചുമതല നല്‍കും. മിന്‍ഹാജ് ആലം കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. രാജു നാരായണ സ്വാമിയാണ് സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ടി വി അനുപമ ഗതാഗത സെക്രട്ടറിയാകും.ഷാര്‍മിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. രത്തന്‍ യു ഖേല്‍ക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. കെ ബിജു വനം വകുപ്പ് സെക്രട്ടറി. എം ജി രാജമാണിക്യം കെഎസ്ഇബി ചെയര്‍മാന്‍. കെ.ജീവന്‍ ബാബു റവന്യു,ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി. സുഹാസ്.എസ് ജല വിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും.ദിവ്യ എസ് ഐയ്യര്‍ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. അവധി കഴിഞ്ഞു മടങ്ങിയെത്തിയ രേണു രാജിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമനം ലഭിച്ചു.
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി
















