Newsskerala

ജനക്ഷേമ ബജറ്റ്

തിരുവനന്തപുരം: 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ്  മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വ്യക്തമായ ജനവിധിയോടെ അധികാരത്തിലെത്തിയ  സര്‍ക്കാരാണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മിഷന്‍ സമുദ്രയും എക്കണോമി കോറിഡോറും അടക്കം പദ്ധതികള്‍ ബജറ്റിലുണ്ട്്.  വിദേശത്ത് പോകാതെ പഠിക്കാന്‍ ‘കേരള നോളജ് വാലി’; നടപ്പാക്കും.  ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി
സംസ്ഥാന ബജറ്റില്‍ മിഷന്‍ സമുദ്ര പ്രഖ്യാപിച്ചു.  കരയിലും കടലിലും വികസനത്തിനായി മിഷന്‍ സമുദ്ര പദ്ധതി. 5 വര്‍ഷത്തിനുള്ളില്‍ മാരിടൈം ശക്തിയാക്കും കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും.
കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും.  ജെന്‍സികള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും
കര്‍ഷകര്‍ക്ക് കൈത്താങ്ങായി  ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി നടപ്പാക്കും. 3 വര്‍ഷത്തിനുള്ളില്‍ പ്രതിദിന പാല് ഉല്‍പദാനം 1 കോടി ലിറ്ററാക്കി ഉയര്‍ത്തും.
രണ്ടാം ഭൂപരിഷ്‌കരണത്തില്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും. വയോജന വകുപ്പില്‍ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നല്‍കും. ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി. ജെ സി ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്സ് പദ്ധതി നടപ്പാക്കും. 25 ലക്ഷം സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരംഭ ചെലവുകള്‍ക്ക് 10 കോടി വകയിരുത്തും.

Leave a Comment

Your email address will not be published. Required fields are marked *