Newsskerala

റോഡ് അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് നഗരത്തിൽ 21,22,23 തിയ്യതികളിൽ ഗതാഗത നിയന്ത്രണം.

തൃശൂർ : രാഷ്ട്രപതിയുടെ തൃശ്ശർ ജില്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കിഴക്കേകോട്ട – ബിഷപ്പ് പാലസ് റോഡിൽ 21.11.2026 തിയ്യതി മുതൽ 23.11.2026 തിയ്യതി വരെ അറ്റകുറ്റ പണികൾ നടത്തുന്നതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചിട്ടുള്ളതിനാൽ അന്നേ ദിവസങ്ങളിൽ ചെമ്പൂക്കാവ് മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്. ടി റോഡിലും പരിസരപ്രദേശങ്ങളിലെ റോഡുകളിലും ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. സേലം – കൊച്ചി ഹൈവേ വഴി പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ മുടിക്കോട് നിന്നും തിരിഞ്ഞ് മാടക്കത്തറ രാമവർമ്മപുരം, പവർഹൌസ് വഴി തിരി‍ഞ്ഞ് പോകേണ്ടതും, ചെമ്പൂക്കാവ് ഭാഗത്ത് നിന്നും മണ്ണുത്തി ഭാഗത്തേക്ക് വരുന്ന എല്ലാ ചെറിയ സ്വകാര്യ വാഹനങ്ങളും ചെമ്പൂക്കാവ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് PWD റസ്റ്റ് ഹൌസ് ജംഗ്ഷനിൽ കൂടെ സെൻറ് മേരീസ് കോളേജ് റോഡ് വഴി ഈസ്റ്റ് ഫോർട്ട് വഴിയോ, പാലസ് റോഡ് വഴി കയറി റൌണ്ട് വഴി സെൻറ് തോമസ് കോളേജ് റോഡ് വഴി ഈസ്ററ് ഫോർട്ട് വഴി തിരിഞ്ഞ് പോകേണ്ടതാണ്. മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസ്സുകൾ വടക്കേ സ്റ്റാൻറിൽ നിന്നും വാഹനങ്ങൾ ചെമ്പൂക്കാവ് ജംഗ്ഷനിൽ തിരിഞ്ഞ് രാമനിലയം- പാലസ് റോഡ് വഴി കയറി റൌണ്ട് വഴി – ജില്ലാ ആശുപത്രി – സെന്റ്. തോമസ് കോളേജ് റോഡ് വഴി ഈസ്ററ് ഫോർട്ട് വഴി തിരിഞ്ഞ് പോകേണ്ടതാണ്. മണ്ണുത്തി – പാലക്കാട് ഭാഗത്ത് നിന്നും വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഈസ്ററ് ഫോർട്ട് ജംഗ്ഷനിൽ നിന്നും ഐ ടി സി ജംഗ്ഷൻ വഴിയോ, കോളേജ് റോഡ് വഴിയോ തിരിഞ്ഞ് പോകേണ്ടതാണ് എന്ന് അറിയിക്കുന്നു. പെൻമൂല വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *