Newsskerala

തൃശൂരില്‍ വിജയ് യുടെ പാര്‍ട്ടി രൂപീകരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കമ്മിറ്റി രൂപീകരിച്ചു.. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി വിവിധ ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം. വിജയ് ഫാന്‍സ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് തൃശൂര്‍ ഗിരിജ തീയേറ്ററിലായിരുന്നു യോഗം. വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂര്‍ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേര്‍ന്നത്.

Leave a Comment

Your email address will not be published. Required fields are marked *