നരാധമന്മാർ കുറ്റക്കാർ; മനപ്പൂർവമല്ലാത്ത കൊല എന്ന് കോടതി! കൊലക്കുറ്റം തെളിയിക്കാൻ അപ്പീൽ പോകുമെന്ന് കുടുംബം
കൊച്ചി: കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിലെ അജമുടിക്കാട്ടിൽ നിന്ന് പിടികൂടി നാലു കിലോമീറ്ററോളം കാട്ടിലൂടെ നടത്തി ക്രൂരമായി മർദ്ദിച്ച് മുക്കാലിക്കവലയിൽ വച്ച് ജനക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ പതിനാറിൽ 14 പ്രതികളും കുറ്റക്കാർ എന്ന് മണ്ണാർക്കാട് പ്രത്യേക എസ് സി എസ് ടി കോടതി കണ്ടെത്തി. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ കോടതി വിധിക്കും. ബോധപൂർവ്വമുള്ള കൊലക്കുറ്റം അല്ലാത്തതിനാൽ പ്രതികൾക്ക് ആർക്കും തന്നെ ജീവപര്യന്തം ശിക്ഷ …



















