ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി ഘട്ടത്തില്‍ ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
നിയന്ത്രണം നീക്കി, ജൂലായ് 1 മുതല്‍ പരിധിയില്ലാതെ ഇന്ധനം വാങ്ങാം







