സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് : പ്രവീണ്‍ റാണ അറസ്റ്റില്‍
തൃശൂര്‍: 200 കോടിയുടെ സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിന് ശേഷം റാണയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.എന്നെങ്കിലും, സത്യം പുറത്തുവരുമെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു റാണയുടെ പ്രതികരണം. എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്, അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണെന്നും റാണ പറഞ്ഞു. .അക്കൗണ്ടില്‍ …
സെയ്ഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് : പ്രവീണ്‍ റാണ അറസ്റ്റില്‍ Read More »